എന്തല്ലാം ആവശ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി രൂപീകരിച്ചിട്ടുള്ളത് ?
- ദാരിദ്ര്യ രേഖക്ക് താഴെ യുള്ള ജനങ്ങള്‍ക്കുണ്ടാകുന്ന മാരകമായ രോഗങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കുക.
- അപകടമരണങ്ങള്‍ക്ക് ഇരയാകുന്നവരുടെ ആശ്രിതര്‍ക്ക് അടിയന്തിര ധനസഹായം നല്‍കുക,
- തൊഴില്‍ കുഴപ്പം ഉണ്ടാകുമ്പോള്‍ ദുരിതത്തിലാകുന്ന തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുക
എങ്ങിനെ അപേക്ഷിക്കാം? ആർകോക്കെ അപേക്ഷിക്കാം ?
- നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി 6 മാസത്തില്‍ കവിയാത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സമര്‍പ്പിക്കണം. Download form
- അപകടമരണം സംബന്ധിച്ച ധനസഹായതത്തിന് മരണസര്‍ട്ടിഫിക്കറ്റ്, എഫ്.ഐ.ആര്‍, പോസ്റ്റ് മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.
- ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ തുക അനുവദിക്കുകയുള്ളു. അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രുപക്ക് തായെയായിരിക്കണം.
- ക്യാന്‍സര്‍, കിഡ്നി,ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് പ്രത്യേക സാഹചര്യം പരിഗണിച്ച് ഒരിക്കല്‍ ധനസഹായം ലഭിച്ച് 2 വര്‍ഷത്തിന് ശേഷം വീണ്ടും അപേക്ഷിക്കാവുന്നതാണ്.
- അപേക്ഷയില്‍ മേല്‍വിലാസം, ബന്ധപ്പെടാന്‍ കഴിയുന്ന ഫോണ്‍ നമ്പര്‍ എന്നി വളരെ കൃത്യമായി എഴുതിചേര്‍ക്കണം .
അപേക്ഷ എങ്ങനെ സമർപ്പിക്കണം:
അപേക്ഷ സമർപ്പണത്തിന് ഇവിടെ ക്ലിക്ക് ചെയ്‌താൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അപേക്ഷിക്കുന്ന് ഔദോധിക വെബ്സൈറ്റിൽ എത്തും
എന്നിട്ട് ---------
- പുതിയതായി അപേക്ഷ സമർപ്പിക്കേണ്ടവർ "പുതിയ അപേക്ഷ" എന്നതിൽ ക്ലിക്ക് ചെയ്യുക.
- ഭാഗികമായി അപേക്ഷ രേഖപ്പെടുത്തിയവർ അവരുടെ അപേക്ഷ പൂർണ്ണമായി സമർപ്പിക്കുന്നതിനായിട്ട് "ഭാഗികമായി നൽകിയ അപേക്ഷ പൂർത്തീകരിക്കുക " എന്നതിൽ ക്ലിക്ക് ചെയ്യുക.
- താങ്കൾ സമർപ്പിച്ച അപേക്ഷയുടെ നിലവിലെ അവസ്ഥ അറിയുവാൻ "അപേക്ഷയുടെ അവസ്ഥ" എന്നതിൽ ക്ലിക്ക് ചെയ്യുക.
അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ട രേഖകൾ പി.ഡി.എഫ്.(pdf) ഫോർമാറ്റിൽ ഫയൽ സൈസ് 1 MB യിൽ താഴെ ആയി അപ് ലോഡ് ചെയുക .
============================================
നിങ്ങൾക്കും സ്വാന്തമാക്കാം പാൻ നമ്പർ 5 മുതൽ 7 ദിവസത്തിനുള്ളിൽ, ജിഎസ്ടി.റജിസ്ട്രഷൻ മൂന്ന് ദിവസം കൊണ്ട്
ജി.എസ്.ടി.ഫയലിംഗ് അതിവേഗത്തിൽ.
അതും അംഗീകൃത ഏജൻസിൽ കൂടി
ജിഎസ്ടി - സുവിധാകേന്ദ്രം
കൊണ്ടോട്ടി
നെടിയിരുപ്പ്
കൊട്ടുക്കര.
0483 2714144
============================================
No comments:
Post a Comment