Thursday, 18 January 2018

നിങ്ങളുടെ ആധാർ നമ്പർ അവസാനമായി ബന്ധിപ്പിച്ചത് അറിയാൻ

നിങ്ങളുടെ ആധാർ നമ്പർ അവസാനമായി ബന്ധിപ്പിച്ചത് ഏത് അക്കൗണ്ടിലേക്കാണ് എന്ന്  അറിയാൻ ചെയ്യണ്ടത്.



നിങ്ങളുടെ ആധാർ നമ്പർ അവസാനമായി ബന്ധിപ്പിച്ചത് ഏത് അക്കൗണ്ടിലേക്കാണ് എന്ന് പരിശോധിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.
1. നിങ്ങളുടെ മൊബൈലിൽ നിന്നും
*99 *99 *1# എന്ന് സ്പേസ് ഇല്ലാതെ ടൈപ്പ് ചെയ്ത ശേഷം ഡയൽ ചെയ്യുക.
2. അപ്പോൾ വരുന്ന ജാലകത്തിൽ നിങ്ങളുടെ 12 അക്ക ആധാർ നമ്പർ തെറ്റ് കൂടാതെ ടൈപ്പ് ചെയ്യുക.
3. തെറ്റില്ലെന്ന് ഉറപ്പു വരുത്തി Confirm ചെയ്യുക.
ഇത്രയും ചെയ്താൽ നിങ്ങളുടെ ആധാർ നമ്പർ അവസാനമായി ലിങ്ക് ചെയ്യപ്പെട്ട അക്കൗണ്ട് ഉള്ള ബാങ്കിന്റെ പേര് ലഭ്യമാവുന്നതാണ്. അത് നിങ്ങളുടെ ബാങ്ക് തന്നെയാണെങ്കിൽ നിങ്ങൾ സുരക്ഷിതരാണ്.
ഈ സൗകര്യം ഉപയോഗിക്കുന്നതിനു നിങ്ങളുടെ മൊബൈലിൽ നിന്നും വെറും 0.50 പൈസ ചാർജ് ആകുന്നതാണ്.

No comments:

Post a Comment